paliative

പത്തനംതിട്ട: പ്രമാടം പഞ്ചായത്തും പ്രാഥമികാരോഗ്യകേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന ദേവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

പ്രമാടം ഗ്രാമപഞ്ചായത്തിൽ 445 രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ 119 കിടപ്പ് രോഗികൾ ഉണ്ട്. റോട്ടറി ക്ലബ്ബ് പത്തനംതിട്ട, സത്യസായിബാബാ ഗ്രൂപ്പ് വള്ളിക്കോട്, ഇ.എം.ബേബി പ്ലാക്കൽ എന്നിവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റും പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസി‌ഡന്റ് ലിസി ജെയിംസ്, ബ്ലോക്ക് മെമ്പർ ജയശ്രീ സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ. ഷെറിൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സജിത അജി, അന്നമ്മ ഫിലിപ്പ്, കെ.പ്രകാശ് കുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഷാ രജനി, ഇ.എം.ബേബി, വേണു, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.