മല്ലപ്പള്ളി: ഹോട്ടൽ തൊഴിലാളി ബൈക്ക് അപകടത്തിൽ മരിച്ചു. ഇടുക്കി കരുണാപുരം മുരളീസദനത്തിൽ ഓമനക്കുട്ടൻ (അനിയൻകുഞ്ഞ്-52) ആണ് മരിച്ചത്. മല്ലപ്പള്ളിയിലെ വാടകവീട്ടിൽ നിന്നും ബൈക്കിൽ ബുധനാഴ്ച്ച വൈകിട്ട് ടൗണിലേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മല്ലപ്പള്ളിയിൽ പൊതുദർശനത്തിന് വെച്ചശേഷം കരുണാപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ആർഷ,ആർദ്ര .മരുമകൻ പൊൻകുന്നംകളമ്പുകാട്ട് അനീഷ് .