മല്ലപ്പള്ളി: ഗ്രാമപഞ്ചായത്ത് കീഴ്വായ്പ്പൂരിൽ നിർമ്മിക്കുന്ന അംഗൻവാടിക്ക് തറക്കല്ലിട്ടു. വാടകകെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന 130-ാം അംഗൻവാടിക്ക് ഗ്രാമ, ജില്ലാ പഞ്ചായത്തുകളും സാമൂഹ്യനീതി വകുപ്പും സംയുക്തമായി തുക വിനിയോഗിച്ച് നിർമ്മാണം നടത്തുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് അംഗം എസ്.വി. സുബിൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണിക്കൃഷ്ണൻ നടുവിലേമുറി, കുഞ്ഞുകോശി പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗങ്ങളായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, പ്രിൻസി കുരുവിള, റീനാ യുഗേഷ്, ജേക്കബ് തോമസ്, കെ.എസ്. സുമേഷ്, സി.ഡി.പി.ഒ അഗസ്റ്റീന, ഡോ. ജേക്കബ് ജോർജ്ജ്, ശിവരാജൻ നായർ, സതീഷ് മണിക്കുഴി, മധു പുന്നാനിൽ, സി.വി.ജയൻ, യുഗേഷ് നമ്പൂതിരി, ബിജു പുറത്തൂടൻ, ഷീജാമോൾ തുടങ്ങിയവർ സംസാരിച്ചു.