പത്തനംതിട്ട: കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ ആരാധനാലയങ്ങൾക്കായി കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം 10,72,24, 318 രൂപ അനുവദിച്ചു.
തീർത്ഥാടന പ്രാധാന്യമുള്ള ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ആരാധനാലയങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള പദ്ധതി പത്തനംതിട്ടയുടെ തീർഥാടന ടൂറിസം വികസനരംഗത്തു മാതൃകാപരമായ മുന്നേറ്റത്തിനു വഴിതെളിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു.
ആരാധനാലയങ്ങൾക്ക് അനുവദിച്ചിട്ടുള്ള തുക ഇങ്ങനെ: സെന്റ് ജോൺസ് കത്തീഡ്രൽ, തിരുവല്ല 64,13, 586 രൂപ, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് പള്ളി നിരണം 86,56,451രൂപ. സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി, ചന്ദനപ്പള്ളി 22,24,732 രൂപ. സെന്റ് തോമസ് ക്‌നാനായ പള്ളി റാന്നി 21,95,456രൂപ. ഐപിസി, ഹെബ്രോൻ കുമ്പനാട് 1,63,49,110രൂപ. ജുമാമസ്ജിദ് ചിറ്റാർ 30,73,145രൂപ. അടൂർ മുസ്‌ലിം ജമാ അത്ത് ട്രസ്റ്റ് 57,21,058രൂപ. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷത്ത് 75,12,894രൂപ. കവിയൂർ മഹാദേവ ക്ഷേത്രം 36,19, 126രൂപ. കോട്ടാങ്ങൽ മുസ്‌ലിം ജമാഅത്ത് 27,60, 371രൂപ., നൂർ മൊഹമ്മദിയ ജുമാ മസ്ജിദ് തൃക്കോമല, റാന്നി 30,29, 125രൂപ., പ്രത്യക്ഷ രക്ഷാദൈവസഭ, ഇരവിപേരൂർ 87,62265രൂപ. ശബരി ശരണ ആശ്രമം 1,53,99,503രൂപ. ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വൈകുണ്ഠപുരം 18,74,484രൂപ. ശ്രീപാർഥസാരഥി ക്ഷേത്രം അടൂർ 83,36,820രൂപ., ശ്രീ അയ്യപ്പട്രസ്റ്റ്, പടുതോട് 5,40,698രൂപ.