p
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ മകര കാർത്തിക പൊങ്കാല തിരുവല്ല സബ് ജഡ്ജ് കെ.പി. പ്രദീപ് പൊങ്കാല ഉദ്ഘാടനം ചെയ്തു

തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ മകര കാർത്തിക പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ സായൂജ്യരായി. തിരുവല്ല സബ് ജഡ്ജ് കെ.പി. പ്രദീപ് പൊങ്കാല ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ശ്രീകോവിലിൽ നിന്നും പൊങ്കാല അടുപ്പിലേക്ക് എം.ഡി.നമ്പൂതിരി അഗ്നി പകർന്നു. തുടർന്ന് പൊങ്കാല നിവേദ്യവും എഴുന്നള്ളത്തും നടന്നു. വൈകിട്ട് ദീപക്കാഴ്ചയ്ക്ക് ശേഷം നടന്ന കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങോടെ പൊങ്കാല ഉത്സവത്തിന് സമാപനമായി. ദേവസ്വം മാനേജർ പി.കെ.രാംകുമാർ, ജി.വേണുഗോപാൽ, പി.കെ.ഗോപാലകൃഷ്ണൻ നായർ, എസ്. വേണുഗോപാൽ, സി.ഉണ്ണികൃഷ്ണൻ നായർ, ആർ.മുരളീധരൻ എന്നിവർ നേതൃത്വം നൽകി.