തിരുവല്ല: എസ്.എൻ.ഡി.പിയോഗം പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ ശിവഗിരിമഠം ധ്യാനാചാര്യൻ സച്ചിദാനന്ദ സ്വാമി മുഖ്യകാർമ്മികത്വം വഹിക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് മുതൽ 22 വരെ നടക്കും. പ്രതിഷ്ഠാ മഹോത്സവം 21മുതൽ 25വരെ നടക്കും. ഇന്ന് രാവിലെ 9ന് ധ്യാനാചാര്യൻ സച്ചിദാനന്ദ സ്വാമിയെ പൂർണകുംഭം നൽകി സ്വീകരിക്കും.11ന് മഹാശാന്തിഹവനം നടക്കുന്ന പെരിങ്ങര ഈസ്റ്റ് ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് പീതപതാകയും ദിവ്യജ്യോതിസുമായി യജ്ഞവേദിയിലേക്ക് പ്രയാണം, 12.30ന് ദിവ്യജ്യോതിസ് പ്രതിഷ്ഠ, സമൂഹപ്രാർത്ഥന ഒന്നിന് പ്രസാദമൂട്ട്. രണ്ടിന് ധ്യാനയജ്ഞാരംഭം തിരുവല്ല യൂണിയൻ ചെയർമാൻ അനിൽ എസ്.ഉഴത്തിൽ ധ്യാനസന്ദേശം നൽകും. അഞ്ചിന് സമൂഹപ്രാർത്ഥന, 5.15ന് പുതിയ ഗോപുരത്തിന്റെ സമർപ്പണപൂജ തന്ത്രി സന്തോഷ് പെരുന്നയുടെ കാർമികത്വത്തിൽ നടക്കും. തുടർന്ന് ശാഖാപ്രസിഡന്റ് ഡി.സുധീഷിന്റെ അദ്ധ്യക്ഷയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സമർപ്പണ വിളംബരം നടത്തും. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ സന്ദേശം നൽകും. ഗോപുരം വഴിപാടായി സമർപ്പിച്ച ശശി ഐരാമ്പള്ളിയെ ആദരിക്കും. ശാഖാസെക്രട്ടറി സുബി.വി.എസ്, യൂണിയൻ കമ്മിറ്റിയംഗം ശിവദാസൻ തോപ്പിൽ എന്നിവർ സംസാരിക്കും. 20ന് രാവിലെ 10മുതൽ ധ്യാനയജ്‌ഞം, ഒന്നിന് പ്രസാദമൂട്ട്, അഞ്ചിന് സമൂഹപ്രാർത്ഥന, 21ന് രാവിലെ പത്തിന് ധ്യാനയജ്‌ഞം,10.30ന് സ്വാമി ധർമചൈതന്യയുടെ പ്രഭാഷണം. ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് കൊടിയേറ്റ്. 22ന് രാവിലെ 10ന് ധ്യാനയജ്‌ഞം, ഒന്നിന് പ്രസാദമൂട്ട്, രാത്രി 8.30ന് കുട്ടികളുടെ കലാപരിപാടികൾ. 23ന് എട്ടിന് അഖണ്ഡനാമജപം, തുടർന്ന് കലശപൂജ എട്ടിന് ഗാനമേള, 24ന് 8.30ന് കലശപൂജ, രാത്രി എട്ടിന് കലാപരിപാടികൾ. 25ന് 9ന് പൊങ്കാല ഭദ്രദീപ പ്രകാശനം, 10.30ന് പൊങ്കാല നിവേദ്യ സമർപ്പണം, ഒന്നിന് മഹാഗുരുപൂജാ പ്രസാദം. ഏഴിന് പൊടിയാടി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, ഘോഷയാത്ര, 12ന് നാട്ടരങ്ങ്.