തിരുവല്ല: എൻ.സി.സി.15 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ തിരുവല്ല മാർത്തോമ്മ കോളേജിൽ സംയുക്ത വാർഷിക പരിശീലന ക്യാമ്പ് നടത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നായി 325 കേഡറ്റുകളാണ് പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി കായിക പരിശീലനം, ഫയറിംഗ്, ഒബ്‌സറ്റക്കിൾ കോഴ്‌സ്, മാപ്പ് റീഡിംഗ്, വ്യക്തിത്വ വികസനം എന്നിവയിൽ പരിശീലനം നടത്തുന്നു. കൂടാതെ നിയമ സാക്ഷരത യജ്ഞം, ദുരന്ത നിവാരണ പരിശീലനം എന്നിവയും സംഘടിപ്പിക്കുന്നു. കമാൻഡിംഗ് ഓഫീസർ കേണൽ സഞ്ചയ് വേവേജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഐസി.കെ.ജോൺ, റെയിസൻ സാം രാജു, ജെനി ജോസ്, എസ്.ലത എന്നിവർ സംസാരിച്ചു.