shivalal-

തിരുവല്ല: എക്സൈസ് കമ്മിഷണർ ഋഷിരാജ്‌സിംഗ് അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നതായി ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാൽ ദാമോദരനെ (49) അറസ്റ്റ് ചെയ്തു. ഋഷിരാജ്‌സിംഗിന്റെ രൂപസാദൃശ്യമുള്ളയാളുടെ ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതിന് തിരുവല്ല സ്വദേശി ജയനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ജയന്റെ ഫേസ്ബുക്ക് ഫ്രണ്ടായ ശിവലാലാണ് വ്യാജ ഫോട്ടോയ്ക്ക് പിന്നിലെന്ന് കണ്ടെത്തി. ഋഷിരാജ്‌സിംഗ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ തിരുവല്ല ഡിവൈ.എസ്.പി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.