മല്ലപ്പള്ളി: ചെങ്ങരൂർ മാർ ഇവാനിയോസ് കോളജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (മിക്ഫാസ്റ്റ്) ആഭിമുഖ്യത്തിൽ മാർ ഈവാനിയോസ് ട്രോഫിക്കുവേണ്ടി നടത്തിയ അഖില കേരള ഹയർസെക്കൻഡറി ക്വിസ് മത്സരത്തിൽ കവിയൂർ എൻ.എസ്.എസ്. ഹയർസെക്കൻഡറി ടീം ഒന്നാം സമ്മാനവും കിളിമല സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും, കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ വിതരണം ചെയ്തു. കോളേജ് ഡയറക്ടർ ഫാ.രഞ്ചിത് ആലൂങ്കൽ, പ്രിൻസിപ്പാൾ പ്രൊഫ.ഏബ്രഹാം ജോർജ്ജ്, ഡോ.അനിൽകുമാർ, ആശ സൂസൻ മാത്യു, മോളു ജി നായർ എന്നിവർ സംസാരിച്ചു. ഷിബു മാത്യു ചുങ്കത്തിൽ ക്വിസ് മാസ്റ്റർ ആയിരുന്നു.