കൊടുമൺ : തട്ട തട്ടയിൽ ആനക്കുഴി മലനട മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നടന്നു രാവിലെ 5ന് ഗണപതിഹോമം ആറ് മണിമുതൽ വിഷ്ണുസഹസ്രനാമജപം 7 30 മുതൽ 1. 30 വരെ തട്ടയിൽ സുദർശന സത്സംഗ് സമിതിയുടെ ശിവസഹസ്രനാമ സമൂഹാർച്ചന ഉച്ചയ്ക്ക് 1ന് സമൂഹസദ്യതുടർന്ന് ക്ഷേത്രത്തിലെ മഹാ ശിവരാത്രി ദിനത്തിൽ നടക്കുന്ന ദശദ്രവ്യ മഹാമൃത്യുഞ്ജയഹോമം കൂപ്പണുകളുടെ വിതരണ ഉദ്ഘാടനവും ക്ഷേത്രത്തിൽ ആരംഭിക്കുന്ന ചികിത്സാ സഹായനിധിയുടെ ഉദ്ഘാടനവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി നിർവഹിച്ചു. രണ്ടു മുതൽ സംഗീത ആരാധനയും വൈകിട്ട് 6ന് ദീപാരാധന തുടർന്ന് കലാപരിപാടികളും നടന്നു