കോന്നി : മുതുപേഴുങ്കൽ മണ്ണിൽ പുത്തൻവീട്ടിൽ പരേതനായ ജോസഫ് മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (86) നിര്യാതയായി. വടശേരിക്കര മങ്ങാട്ട് കുടുംബാംഗമാണ്. സംസ്കാരം നാളെ 2ന് മുതുപേഴുങ്കൽ സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ :അമ്മിണി ഏബ്രഹാം, ഏലിയാമ്മ ഏബ്രഹാം (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, പിറവന്തൂർ), പി.എം. സാമുവൽ (റിട്ട. സബ് ഇൻസ്പെക്ടർ, ക്രൈംബ്രാഞ്ച്, കാസർഗോഡ്, ട്രഷറർ, മലങ്കര മാർത്തോമ്മ സുറിയാനിസഭ, കുന്നംകുലം മലബാർ ഭദ്രാസനം), ജോൺ മാത്യു (ജെ.എം. എന്റർപ്രൈസസ്, റായ്പൂർ, ഛത്തീസ്ഗഡ്), സുബേദാർ ജോൺസൺ എം.എം. (ആർമി ഡിജിറ്റൽ മാപ്പിംഗ് സെന്റർ, ബാംഗ്ലൂർ). മരുമക്കൾ : പരേതനായ പി. ഏബ്രഹാം പുതുപ്പറമ്പിൽ, കെ.കെ. ഏബ്രഹാം കൊച്ചുവീട്ടിൽ, ജോസ്മി സാമുവൽ (അദ്ധ്യാപിക, മാർത്തോമ്മാ ഹൈസ്കൂൾ, കാസർഗോഡ്), അനിതാ ജോൺസൺ (അദ്ധ്യാപിക, എം.ടി.എൽ.പി.എസ്, നാറാണംമൂഴി).