adoor-prakash-mla
കോന്നി ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം അടൂർ പ്രകാശ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : 2018-19 സാമ്പത്തിക വർഷത്തെ പദ്ധതിപ്രകാരം ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ സ്ഥിരതാമസക്കാരായ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾക്ക് 10 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ വീൽചെയർ, ഇലക്ട്രോണിക് വീൽ ചെയർ, സി.പി. ചെയർ, ശ്രവണസഹായി, എയർ ബെഡ് തുടങ്ങിയവയുടെ വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂ‌ർ പി.കെ. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. വിശ്വംഭരൻ, ക്ഷേമകാര്യ സ്ഥിരം അദ്ധ്യക്ഷ ലീല രാജൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെ.ആർ. ലാൽകുമാർ, വനിതാ ശിശുവികസന ഓഫീസർ സതി റ്റി., അഡീ. വനിതാ ശിശുവികസന ഓഫീസർ പ്രീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ആർ. രാമചന്ദ്രൻപിള്ള, പ്രിയ എസ്. തമ്പി എന്നിവർ സംസാരിച്ചു.