dfyi-head-post-office-mar

പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലത്ത് നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ഷിജുഖാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ അദ്ധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി പി.ബി.സതീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ .ആർ മനു, ആർ.ശ്യാമ, ജില്ലാ ട്രഷറർ ബി.നിസാം, ജോബി ടി. ഈശോ, എം.അനീഷ് കുമാർ, എം.സി. അനീഷ്‌കുമാർ, അനീഷ് വിശ്വനാഥ് എന്നിവർ സംസാരിച്ചു.