00092
എസ്.എൻ.ഡി.പി.യോഗം കീഴ്വായ്പ്പൂര് 101-ാം ശാഖാ നവതി സ്മാരകം യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: കീഴ്വായ്പ്പൂര് 101 ാം എസ്.എൻ.ഡി.പി ശാഖയുടെ നവതി ആഘോഷവും, നവതി സ്മാരക ഓഡിറ്റോറിയം, ഓഫീസ് സമർപ്പണവും നടന്നു. ഗുരു സ്മരണയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.എസ് വിജയൻ സമ്മേളനം ഉദ്ഘാടനകർമ്മം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സി.എൻ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.ഓഡിറ്റോറിയം ഉദ്ഘാടനവും ഭദ്രദീപം തെളിയിക്കലും സതീഷ് കുമാർ ചെറുവള്ളിക്കുന്നേൽ നിർവഹിച്ചു. തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ ബിജു കെ.എ ഇരവിപേരൂർ ഓഫീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ നവതി സന്ദേശം നല്കി. മഹാകവി കുമാരനാശാൻ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനം മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവൽ ചെയ്തു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയിൽ ശിലാഫലകം അനാവരണം ചെയ്തു. ശാഖാ സെക്രട്ടറി വി.ആർ ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. റിട്ട.അസി. ഇൻകംവടാക്‌സ് കമ്മീഷണർ സി.പി മാധവൻ ചെറുവള്ളിക്കുന്നേൽ ഉപഹാര സമർപ്പണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് കെ.ജി രാജേന്ദ്രൻ, എം.ഡി. ഗോപാലകൃഷ്ണൻ, ടി. ഭാസ്‌ക്കരൻ, ഡോ.കെ.പി. സത്യേന്ദ്രൻ, ജേക്കബ് തോമസ്, ഷിബുലാൽ പറമ്പുകാട്ടിൽ, അംബികാ പ്രസന്നൻ, ടി.പി.ഗിരീഷ്‌കുമാർ, സുമേഷ് ആഞ്ഞിലിത്താനം, രാജേഷ് ശശിധരൻ, പി.ജി. രാജേന്ദ്രപ്രസാദ്, പി.ജി. പ്രഭകുമാർ, ടി.എൻ ജിജി, ശ്രീനാരായണ കുടുംബ യൂണിറ്റ് കൺവീനർ ശാലിനി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.