satheedevi-ksta

പത്തനംതിട്ട: കേരളാ സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പഴ എം.പി.വി.എച്ച്.എസ്.എസിൽ തുടങ്ങി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സതീദേവി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എ.ഫറോസ്, സി.സി.ജി.ഇ.ഡബ്ല്യു ജില്ലാ സെക്രട്ടറി ഷാജി.പി.മാത്യു, സ്വാഗതസംഘം ചെയർമാൻ എൻ.സജികുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി ആനന്ദൻ എന്നിർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.കെ.രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.എൻ.ശ്രീകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.രാജേഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന ട്രഷറർ ടി.വി. മദന മോഹനൻ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷനായിരുന്നു. സർവീസ് സംഘടനാ ഭാരവാഹികളായ സി.വി സുരേഷ് കുമാർ,പ്രൊഫ.വിവേക് ജേക്കബ് എബ്രഹാം, എം.പി വനോദ്, കെ.ജി.ഗീതാമണി, ബിനു ജേക്കബ് നൈനാൻ, എൻ.ഡി.വത്സല എന്നിവർ പ്രസംഗിച്ചു.
രാജു ഏബ്രഹാം എം.എൽ.എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഹരികുർ അദ്ധ്യക്ഷനായിരുന്നു. തയിൽ സംസ്ഥാന പ്രസിഡന്റ് കെ.ജെ.ഹരികുമാർ, സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബിന്ദു, സി.ടി.വിജയാനന്ദൻ, ജില്ലാ സെക്രട്ടറി കെ.എൻ.ശ്രീകുമാർ, രാജൻ ഡി. ബോസ്, വി.കെ അജിത്ത് കുമാർ, എസ് ഷൈലജകുമാരി എന്നിവർ പ്രസംഗിച്ചു.ഇന്ന് 9ന് പ്രതിനിധി സമ്മേളനം.
11 ന് വിദ്യാർത്ഥികൾക്കായി നൽകുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സ്വർണ്ണകപ്പ് വിതരണം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിർവഹിക്കും.