തിരുവല്ല: സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പാലക്കാടിനെ 33 റൺസിന് കീഴടക്കി തിരുവനന്തപുരം ജേതാക്കളായി. സ്‌കോർ: 15 ഓവറിൽ തിരുവനന്തപുരം 121 /7 . പാലക്കാട് 88 /7. രാവിലെ നടന്ന സെമിയിൽ പാലക്കാട് ആലപ്പുഴയെ 14 റൺസിനും തിരുവനന്തപുരം കണ്ണൂരിനെ 11 റൺസിനും പരാജയപ്പെടുത്തി. ആലപ്പുഴയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി കണ്ണൂർ മൂന്നാംസ്ഥാനവും നേടി. പാലക്കാടിന്റെ സതീഷ് ഭീമിനെ മാൻ ഒഫ് ദി സീരീസായി തെരഞ്ഞെടുത്തു. വിജയികൾക്ക് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ ട്രോഫികളും കാഷ് അവാർഡും സമ്മാനിച്ചു.