bus

പത്തനംതിട്ട : എം.പാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടതിനെ തുടർന്നുണ്ടായ നഷ്ടത്തിൽ നിന്ന് ജില്ലയിലെ ട്രാൻ.ഡിപ്പോകൾ ഇതുവരെ കരകയറിയിട്ടില്ല. പിരിച്ചു വിട്ട അത്രയും ജീവനക്കാരുടെ നിയമനം നടക്കാത്തതിനാൽ ഭൂരിഭാഗം ഡിപ്പോകളിലും സർവീസ് മുടങ്ങുകയാണ്. സിംഗിൾ ഡ്യൂട്ടി പരിഷ്കാരം കൊണ്ടുവന്നെങ്കിലും ജീവനക്കാരുടെ കുറവ് മൂലം പല കണ്ടക്ടർമാരും ഡബിൾ ഡ്യൂട്ടി ചെയ്യേണ്ടതായി വരുന്നു. എട്ട് മണിക്കൂർ ഡ്യൂട്ടി ചിലപ്പോൾ 18,19 മണിക്കൂർ വരെയായി വർദ്ധിക്കുകയാണ്. ഇതിനിടയ്ക്ക് ചിലർ ജോലി ഭാരം താങ്ങാൻ കഴിയാതെ പിരിഞ്ഞു പോകുകയും ചെയ്തു. ചില ഡിപ്പോകളിൽ പുതിയ നിയമനം നടന്നിട്ടുമില്ല. ഏറ്റവും കൂടുതൽ ലാഭം നേടുന്ന ശബരിമല തീർത്ഥാടനകാലത്തും ഹർത്താലുകളും അക്രമങ്ങളും കാരണം പലപ്പോഴും സർവീസുകൾ മുടങ്ങിയിരുന്നു. അത്യാവശ്യം ചില ദീർഘ ദൂര സർവീസുകൾ മാത്രമേ ഇപ്പോഴും നടത്തുന്നുള്ളു. അടുത്ത മാസം മാരാമൺ കൺവെൻഷനുമായി ബന്ധപ്പെട്ടും പ്രത്യേക സർവീസുകൾ ജില്ലയിലെ ഡിപ്പോകൾ നടത്താറുണ്ട്. ഈ അവസ്ഥ തുടർന്നാൽ സർവീസുകൾ മുടങ്ങും, ഡിപ്പോകൾ നഷ്ടത്തിലാകും, ജനം പെരുവഴിയിലുമാകും.

ജില്ലയിലെ വിവിധ ഡിപ്പോകളിലെ വിവരങ്ങൾ

പത്തനംതിട്ട

പിരിച്ച് വിട്ട ജീവനക്കാർ: 83

പുതിയ നിയമനം : 6

സർവീസുകൾ

മുൻപ്: 75, ഇപ്പോൾ: 70

അടൂർ

പിരിച്ച് വിട്ട ജീവനക്കാർ: 120

പുതിയ നിയമനം 28

ആകെ 51 സർവീസുകൾ

കോന്നി

പിരിച്ച് വിട്ട ജീവനക്കാർ: 6

പുതിയ നിയമനം : 6

ആകെ സർവീസുകൾ: 12

പന്തളം

പിരിച്ച് വിട്ട ജീവനക്കാർ : 15

പുതിയ നിയമനം: 0

ആകെ സർവീസുകൾ: 21

മല്ലപ്പള്ളി

പിരിച്ച് വിട്ട ജീവനക്കാർ: 49

പുതിയ നിയമനം 15

സർവീസുകൾ

മുൻപ് : 34, ഇപ്പോൾ: 23

റാന്നി

പിരിച്ച് വിട്ട ജീവനക്കാർ: 21

പുതിയ നിയമനം 2

സർവീസുകൾ

മുൻപ്: 20, ഇപ്പോൾ:15

തിരുവല്ല

പിരിച്ച് വിട്ട ജീവനക്കാർ: 84

പുതിയ നിയമനം: 35

സർവീസുകൾ

മുൻപ് : 60 ഇപ്പോൾ: 50