prd

മാന്തുക: ഗവ.യു.പി സ്‌കൂളിൽ ശീതക്കാല പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. കാബേജ്, തക്കാളി ചീര, വെണ്ട, മത്തൻ, വെള്ളരി,മുളക്, വഴുതന എന്നീ ഇനങ്ങളാണ് സ്‌കൂൾ കൃഷിത്തോട്ടത്തിൽ വിളഞ്ഞത്. വിഷ രഹിത പച്ചക്കറി സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചത്. കുളനട കൃഷി ഭവന്റെയും സ്‌കൂൾ കാർഷിക ക്ലബ്ബിന്റെയും സഹായത്തോടെയായിരുന്നു കൃഷി. കൃഷിഭവൻ ലഭ്യമാക്കിയ വിത്തുകളും ജൈവവളവും ജൈവ കീടനാശിനിയുമാണ് ഉപയോഗിച്ചത്.
വിളവെടുപ്പുത്സവം കുളനട കൃഷി ഓഫീസർ നസീറബീഗം ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് പി.എസ്.താര, പ്രധാനാദ്ധ്യാപകൻ സുദർശനൻപിള്ള, അദ്ധ്യാപകരായ ഗീതാദേവി, ഷീജാ ജയലക്ഷ്മി, മഞ്ജു റാണി, രാജി മോൾ, കലാ ഭാസ്‌കരൻ, ശുഭാകുമാരി, ബിജു, രാജൻ, നീതു, അമ്പിളി എന്നിവർ പങ്കെടുത്തു.