d
പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിൽ കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പ്രഭാഷണം നടത്തുന്നു

തിരുവല്ല: ശുചിത്വം എവിടെയുണ്ടോ അവിടെ ഈശ്വരാനുണ്ടാകുമെന്ന് കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ പറഞ്ഞു. പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞത്തിൽ ഗുരുദേവന്റെ ഈശ്വരീയ ഭാവത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ആശ്രയിച്ചവർക്ക് അനുസൃതമായി ഗുരുദേവൻ ശുദ്ധിയെ പ്രദാനം ചെയ്തു. ശരീര, മന:, ഇന്ദ്രീയ, വാക്ക്, പരിസര ശുദ്ധികൾ അടങ്ങുന്ന പഞ്ചശുദ്ധിവ്രതം ഗുരുദേവൻ ഉപദേശിച്ചു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന മദ്യാസക്തി കുട്ടനാടൻ ഗ്രാമങ്ങളിൽ പലരുടെയും ജീവിതത്തെ തകർത്തെറിഞ്ഞു. ഗുരുവിന്റെ സ്വാധീനത്താൽ ദുർമമാർഗികളായ പലരും സദ്വൃത്തിയിലേക്ക് വന്നു. ഗുരുദേവ സന്ദേശം സ്വജീവിതത്തിൽ പകർത്തിയതോടെ ആരോഗ്യപൂർണമായ ശരീരവും മനസുമുള്ളവർ ധാരാളമുണ്ടായി. അവർക്ക് ഗുരു മനശുദ്ധിയേയും പ്രധാനം ചെയ്തു. ഓരോരുത്തരുടെയും ആഭരണം അവരവരുടെ ഹൃദയവിശുദ്ധിയാണ്. സന്യാസ സമൂഹത്തിൽ ഗുരുദേവന് അതുല്യമായ ഒരു സ്ഥാനമാണുള്ളത്. സർവസംഗ പരിത്യാഗമല്ല, പരോപകാരത്തിലാണ് ഗുരുസന്യാസത്തെ ദർശിച്ചത്. ത്യാഗിയായിരിക്കുന്നതോടൊപ്പം സ്വാർത്ഥത വെടിഞ്ഞു കർമ്മം ചെയ്യുന്നതാകണം സന്യാസ ധർമമെന്നു സ്വയം മാതൃകയായി ഗുരുദേവൻ ലോകത്തിനു വെളിപ്പെടുത്തിയെന്നും സ്വാമി പറഞ്ഞു.


ഇന്ന്
രാവിലെ എട്ടിന് കലശപൂജ, 9.30ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം, 10ന് ജപം, ധ്യാനം, സമൂഹപ്രാർത്ഥന,10.30ന് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനയജ്ഞവും, 11ന് സമൂഹാർച്ചന, സർവ്വൈശ്വര്യപൂജ ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് സമൂഹപ്രാർത്ഥന, മഹാഗുരുപൂജ, മംഗളാരതി, യജ്ഞപ്രസാദ വിതരണം 8.30ന് ഗുരുകുല വിദ്യാപീഠത്തിലെ കുട്ടികളുടെ കലാപരിപാടികൾ.