ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാഭ്യാസ പടന നിലവാരങ്ങളിൽ സമൂലമാറ്റത്തിനായി സുഗന്ധം കൂട്ടായ്മ രൂപീകരിച്ചു. നഗരസഭാ കൗൺസിലർ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കലണ്ടർ ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി.ബി.ഷാജ് ലാൽ പ്രകാശനം ചെയ്തു. ചടങ്ങിൽ കാഴ്ച പരിമിതിയെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഷാനി എം.വർഗീസ്, സുഗന്ധം കൂട്ടായ്മയിലൂടെ പഠന മികവ് പുലർത്തിയ സിജു, മികച്ച എൻ.എസ്.എസ് വോളന്റിയർമാരെയും അനുമോദിച്ചു. പ്രിൻസിപ്പൽ സുനു സൂസൻ മാത്യു, എൻ.എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ എം കെ .റാണി എന്നിവർ സംസാരിച്ചു.