കുറിയന്നൂർ:ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. നിരവിൽ ശരത് ഭവനിൽ ശാന്തകുമാറിന്റെയും ശൈലജയുടെയും മകൻ ശരത് (22) ആണ് മരിച്ചത്. കോഴഞ്ചേരിയിലേക്ക് പോകുംവഴി ജനുവരി 13 ന് മാരാമണ്ണിൽവെച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. തിരുവല്ല പുഷ്പഗിരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും. സഹോദരി ശാരി.