kila

ചെങ്ങന്നൂർ : കൊട്ടാരക്കര കില ഇറ്റിസിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച് ചെങ്ങന്നൂർ ബ്ലോക്കിൽ ഓഫ് കാമ്പസ് പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജി.വിവേക് അദ്ധ്യക്ഷത വഹിച്ചു. കില ഇ.ടി.സി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പരിശീലന പരിപാടി വിശദീകരിച്ചു. അസി. ഡവലപ്‌മെന്റ് കമ്മീഷണർ ആർ. രാധാകുമാർ, ബി.ഡി.ഒ എസ്.ഹർഷൻ, കോഴ്‌സ് കോഓർഡിനേറ്റർ സമീറ, ജി.ഇ.ഒ കെ. വിനീത എന്നിവർ സംസാരിച്ചു. റിട്ട. ബി.ഡി.ഒ ആർ.ബാലചന്ദ്രൻ നായർ, വിഷ്ണു .എ.എച്ച് എന്നിവർ ക്ലാസെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പു ജീവനക്കാർ, മേറ്റുമാർ എന്നിവരുൾപ്പെടെ 116 പേർ പങ്കെടുത്തു. പ്രളയക്കെടുതി പുനർനിർമാണങ്ങളുടെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയിൽ ബ്ലോക്ക് പരിധിയിൽ കൂടുതൽ പ്രവൃത്തികൾ ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് 100 ദിനവും തൊഴിൽ ലഭ്യമാക്കുന്നതിനുള്ള കർമ്മ പദ്ധതി പരിശീലനത്തിൽ വിശദീകരിച്ചു. കൂടുതൽ പേർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാനായി പഞ്ചായത്തുകൾ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചതായി കില ഇ.ടി.സി പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പറഞ്ഞു. കാലിത്തൊഴുത്ത്, ആട്ടിൻകൂടുകൾ, സർക്കാർ ഭവനപദ്ധതി ഗുണഭോക്താക്കൾക്ക് ഇഷ്ടിക നിർമാണം, റോഡ് നിർമാണം തുടങ്ങിയ ആസ്തി നിർമാണ പദ്ധതികൾ ഓരോ പഞ്ചായത്തിലും ഏറ്റെടുക്കുന്നതിനും നിർദ്ദേശിച്ചു.