kavadi

ചെങ്ങന്നൂർ: സുബ്രഹ്മണ്യ സ്തുതികളിൽ നിറഞ്ഞ 41 ദിവസത്തെ കഠിനവ്രതത്തിന് സമാപനം കുറിച്ചു കൊണ്ട് ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയക്കാവടിയാട്ടം ഭക്തിസാന്ദ്രമായി. കാവടിസ്വാമിമാരുടെ സാന്നിദ്ധ്യത്തിൽ കാവടികളിൽ പാൽ, പനിനീർ, കുങ്കുമം, കർപ്പൂരം, എണ്ണ, നെയ്യ്, ശർക്കര, അന്നം, തേൻ തുടങ്ങിയവ നിറച്ചു. കിഴക്കൻ മുറിയിലെ കാവടിഭക്തർ നെടുവരംകോട് ശിവക്ഷേത്രം, ചെറുവല്ലൂർ മുറിയിലെ കാവടിഭക്തർ ചെറുവല്ലൂർ കിരാതൻകാവ് ക്ഷേത്രം, പടിഞ്ഞാറ്റൻമുറിയിലെ കാവടി ഭക്തർ പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ഇന്നലെ പുലർച്ചയോടെ പോയി. രാവിലെ ഒൻപതിനു ഈ ക്ഷേത്രങ്ങളിൽ നിന്ന് കാവടി വാദ്യമേളങ്ങളുടെയും ആയിരക്കണക്കിനക ഭക്തരുടെയും അകമ്പടിയോടെ പുറപ്പെട്ടു പതിനൊന്നിനു പടനിലം ജംഗ്ഷനിൽ സംഗമിച്ചു. അവിടെ നിന്ന് അറുനൂറോളം കാവടികൾ ഒന്നിച്ചു നിറഞ്ഞാടി പതിനൊന്നരയ്ക്കു ക്ഷേത്രത്തിൽ പ്രവേശിച്ചു.