suplaco

സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ മാർച്ചും ധർണ്ണയും നടത്തി
പത്തനംതിട്ട സപ്ലൈക്കോയിലെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് മിനിമംദിസക്കൂലി 600 രൂപയാക്കുക സപ്ലൈക്കോയ്ക്ക് ഗവൺമെന്റ്ര് നൽകാനുള്ള സബ്‌സിഡി ഉടൻ നൽകുക സിവിൽ സപ്ലൈസ് കോർപ്പറേഷനെ സംരക്ഷിക്കുക ആവശ്യ സാധനങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എ ഐ റ്റി യു സി )നേതൃത്വത്തിൽ പത്തനംതിട്ട താലൂക്ക് സപ്ലൈ ഓഫീസലേക്ക് മാർച്ചും ധർണ്ണയും നടത്തി
എ ഐ റ്റി യു സി ജില്ലാ പ്രസിഡൻറ്റ് ഡി സജി ഉദ്ഘാടനം ചെയ്തു സി പി ഐ പത്തനംതിട്ട മണ്ഡലം അസി: സെക്രട്ടറി അബ്ദുൽ ഷുക്കൂർ ,കെ രാജേന്ദ്രൻ ,അജ്മൽ സി റ്റി തങ്കച്ചൻ ,റ്റി രാജൻ ,എന്നിവർ പ്രസംഗിച്ചു