ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ ചൂനാട്ട് വീട്ടിൽ ( വേണാട്ട് ഫാർമസി) ഡോ.സി.കെ.ശ്രീധരൻ നായർ ( 92) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച പകൽ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.ബി.ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: എസ്.ഗോപകുമാർ (കേരള കാർഷിക സർവ്വകലാശാല തൃശൂർ), ഡോ.എസ്.മായ (റീഡർ, കുറിച്ചി ഹോമിയോ കോളേജ്), എസ്. ലത (ബെൽജിയം). മരുമക്കൾ: ശോഭ ഗോപകുമാർ (ശ്രീ അദ്വൈതാനന്ദ പബ്ലിക്ക് സ്‌കൂൾ, മാലക്കര), ഡോ.എസ് വിനയൻ (വേണാട്ട് ഹോമിയോപ്പതിക്ക് ക്ലിനിക്ക്, ചെങ്ങന്നൂർ), മോഹൻ കുമാർ (മലേഷ്യൻ എംബസി, ബെൽജിയം )