തിരുവല്ല : പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി. ആർ.ഡി.എസ്) ഗുരുകുല ഉപശ്രേഷ്ഠൻ കുഴിക്കാല (ആറ്റിങ്ങൽ) കെ.ആർ.സോമൻ (88) നിര്യാതനായി. ശാഖാ ഉപദേഷ്ടാവ്, മേഖലാ ഉപദേഷ്ടാവ്, ഹൈകൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പി. ആർ.ഡി.എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ വെള്ളിയാഴ്ച 11 മുതൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 2ന് സഭാ പ്രസിഡന്റ് വൈ. സദാശിവന്റെ കാർമ്മികത്വത്തിൽ ഇരവിപേരൂർ ശ്മശാനത്തിൽ സംസ്കരിക്കും. പരേതയായ തങ്കമ്മ ഭാര്യയാണ്. സഹോദരി അമ്മിണിക്കുട്ടി, മക്കൾ : കെ.എസ്. വത്സമ്മ (ഹെഡ് ഡ്രാഫ്റ്റ്മാൻ, തിരുവല്ല) ശശികുമാർ, നിർമ്മല, സിന്ധു,സന്തോഷ്കുമാർ. മരുമക്കൾ : പരേതനായ സി. കുമാരൻ, ഓമന ശശികുമാർ,ഗുരുദത്ത് കൊട്ടാരക്കര, കെ.കെ. വിജയൻ, കലമോൾ.