mohandas

അടൂർ: ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറത്ത് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ മണക്കാല പനവിള പുത്തൻവീട്ടിൽ അടൂർ മോഹൻദാസ് (45) ഇന്നലെ പ്രഭാതസവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. അടൂർ കാർഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറും ഏറത്ത് പട്ടികജാതി - വർഗ സഹകരണ സംഘം പ്രസിഡന്റുമാണ്. ഡി.സി.സി അംഗം, അടൂർ സഹകരണ അർബൻ ബാങ്ക് ഡയറക്ടർ, അടൂർ സെന്റ് സിറിൾസ് കോളേജ് യൂണിയൻ ചെയർമാൻ, കെ.എസ്.യു - യൂത്ത് കോൺഗ്രസ് ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിദ്ധനർ സർവീസ് സൊസൈറ്റി നേതാവും മണക്കാട് ഗവ. എൽ.പി എസ് റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന പരേതനായ കെ.എ.ഗോപാലന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ സന്ധ്യ .എസ്. (അടൂർ ഗവ. എംപ്ളോയീസ് പെൻഷണേഴ്സ് സഹകരണസംഘം ജീവനക്കരി). മക്കൾ: മാനസ സന്ധ്യ, അനന്തപത്മനാഭൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അടൂർ പ്രകാശ് എം.എൽ.എ, ബാബു ജോർജ്, അഡ്വ.പഴകുളം മധു, പന്തളം സുധാകരൻ എന്നിവർ അനുശോചിച്ചു.