തിരുവല്ല: നിരണം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷ സമാപനസമ്മേളനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ.വർഗീസ് മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുറിയാക്കോസ് മാർ ഗ്രിഗോറിയോസ് അനുഗ്രഹപ്രഭാഷണവും ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണവും നടത്തി. പൂർവഅദ്ധ്യാപക അനദ്ധ്യാപകരെ ആദരിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീഷ് ചാത്തങ്കരി, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാപ്രസാദ്, മലങ്കര സഭാ സെക്രട്ടറി ബിജു ഉമ്മൻ, എം.ബി. നൈനാൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോസ് വി. ചെറി, അലക്‌സ് ജോൺ പുത്തൂപ്പള്ളിൽ, ഫാ.അനു ജോർജ്, കെ.ടി. ജേക്കബ്, സ്‌കൂൾ മാനേജർ ഫിലിപ്പ് വർഗീസ്, പ്രധാന അദ്ധ്യാപകരായ സെലിൻ ജോസഫ്, ശ്യാമ ശശിധർ, പി.ടി.എ. പ്രസിഡന്റ് ഏബ്രഹാം പെരുമാൾ, അബി ഫിലിപ്പ്, കെ.എസ്.രാജു, റെന്നി തോമസ് എന്നിവർ സംസാരിച്ചു.