തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രത്തിൽ നിർമാണം പൂർത്തിയാക്കിയ ക്ഷേത്ര ഗോപുരത്തിന്റെ സമർപ്പണം നടത്തി. എസ്,എൻ.ഡി.പി യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ ഗോപുരത്തിന്റെ സമർപ്പണ വിളംബരം നിർവഹിച്ചു. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഡി. സുദിഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുബി. വി.എസ്, യൂണിയൻ കമ്മിറ്റിയംഗം ശിവദാസ് തോപ്പിൽ എന്നിവർ സംസാരിച്ചു. ഗോപുരം വഴിപാടായി സമർപ്പിച്ച ശശികുമാർ ഐരാമ്പള്ളിയെ ചടങ്ങിൽ ആദരിച്ചു.