sob-annamma-george

മല്ലപ്പള്ളി: മല്ലപ്പള്ളി വെസ്റ്റ് മോടയിൽ പരേതനായ എം. പി. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (92) നിര്യാതയായി. സംസ്‌കാ​രം നാളെ ഉച്ചയ്ക്ക് 2.30ന് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം 3ന് നെടുങ്ങാടപ്പള്ളി സി എസ് ഐ സെന്റ് തോമസ് ദേവാലയത്തിൽ. അയിരൂർ മലയാറ്റ് കുടുംബാംഗമാണ്. മക്കൾ: ഡോ: എം പുന്നൂസ് ജോർജ്ജ് (റിട്ട. ഡി.ജി.പി. മദ്ധ്യപ്രദേശ് ), സൂസി പോത്തൻ, ആലീസ് തോമസ്. മരുമക്കൾ: ഡോ. മേരി പുന്നൂസ് ജോർജ്, മുണ്ടക്കയം ചേരിക്കൽ സി. എ. പോത്തൻ, തിരുവല്ല പുതിയേടത്ത് പ്രൊഫ. തോമസ് കോശി (റിട്ട. വൈസ് പ്രിൻസിപ്പൽ സി.എം.എസ് കോളജ്, കോട്ടയം).