കോഴഞ്ചേരി : കൗമാരപ്രായക്കാരായ കുട്ടികൾ സ്കൂളിലും പൊതുസമൂഹത്തിലും, ഭവനങ്ങളിലും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി കുട്ടികളെയും രക്ഷിതാക്കളെയും പൊതുജനത്തെയും
ബോധവൽക്കരിക്കുന്ന സുരക്ഷിതം” പരിശീലനം പദ്ധതിക്കു തുടക്കം കുറിച്ചു. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ മേഖലയിലെ അപ്പർ പ്രൈമറി, ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാലയങ്ങളില തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കാണ് സർവശിക്ഷാ അഭ്യയാൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2 ദിവസത്തെ പരിശീലനം നൽകുന്നത്. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നിയമപരിരക്ഷയും സാമൂഹ്യകടപ്പാടുകളോടുകൂടി സംരക്ഷിക്കപ്പെടുന്നതിനും, ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഉണ്ടാവുന്ന ശാരീരിക മാനസിക വിഷമതകളെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യവും സുരക്ഷ പദ്ധതിയിൽ വിഭാന ചെയ്യുന്നു. കുട്ടികൾ നേരിടുന്ന മനശാസ്ത്രപരമായ പ്രശ്നങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും എല്ലാ സ്കൂളുകളിലും “സുരക്ഷിതം” പെട്ടികൾ വയ്ക്കുന്നതാണ്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യൻ നിർവഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രാജക്ട് ഓഫീസർ ഡോ.ആർ.വിജയ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി ബ്ലോക്ക് പ്രാജക്ട് ഓഫീസർ എൻ.എസ് ജയകുമാർ, ടി.അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.