pramadom

പ്രമാടം : പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളും കുടുംബശ്രീയും സംയുക്തമായി തയ്യലും അനുബന്ധ തൊഴിലുകളും നടത്താൻ ആഗ്രഹിക്കുന്ന സംരംഭകരുടെ സംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ ശിവൻ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രനാഥ്, അബ്ദുൾ റഷീദ് എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ചാർജ് ഓഫീസർ ജ്യോതി, അക്കൗണ്ടന്റ് ബിന്ദു, ഇന്ദു.എൻ, ശ്രീകല എന്നിവർ പ്രസംഗിച്ചു.