പത്തനംതിട്ട: എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഇന്നലെ രാവിലെ മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കായി പ്രത്യേക വഴിപാടുകളും നടത്തി. രക്തപുഷ്പാഞ്ജലി, കരിംകോഴി നേർച്ച, മഞ്ചാടി വഴിപാട് എന്നിവയ്ക്കൊപ്പം ഉപദേവാലയങ്ങളിൽ പ്രത്യേക പൂജകളും കഴിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു, മണക്കാട് സുരേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി അഡ്വ. സുനിൽ എസ്. ലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.