പത്തനംതിട്ട: കേരളത്തിലെ റോഡുവികസനത്തിന്റെ അപര്യാപ്തയും ഡ്രൈവിംഗ് സമയത്തെ അശ്രദ്ധകളും കേരളത്തിലെ റോഡുകളെ കുരുതിക്കളമാക്കി മാറ്റുകയാണ്. മാവേലിക്കര ജോയിന്റെ ആർ.ടി. ഒ. എച്ച്. അൻസാരി പറഞ്ഞു. ഡ്രൈവിംഗ് സമയത്തെ മൊബൈൽ ഉപയോഗവും, മദ്യപാനവും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും നിയമങ്ങൾ ബോധപൂർവ്വം ലംഘിക്കുന്നതും ആണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്.
കൊച്ചാലുംമൂട് ജൂനിയർ ചേമ്പർ റോഡ് സുരക്ഷാാവാരത്തിന്റെ ഭാഗമായി നടത്തിയ റോഡ് സുരക്ഷാ സെമിനാർ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അൻസാരി . കൊച്ചാലുംമൂട് ജേസിസ് പ്രസിഡന്റ് ഷാജലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റോഡ് സുരക്ഷാ പ്രതിജ്ഞ ജേസീസ് മുൻ നാഷണൽ ഡയറക്ടർ ഡോ. എ. വി. ആനന്ദരാജ് ചൊല്ലിക്കൊടുത്തു.
ചാപ്റ്റർ സെക്രട്ടറി ശ്യാംകുമാർ പ്രോഗ്രാം ഡയറക്ടർ പി. അനീഷ്, മുൻ പ്രസിഡന്റുമാരായ അനൂപ് സോമനാഥ്, ദീപു കൃഷ്ണൻ, എം. അനിൽകുമാർ, ഹരിദാസ്, ഷിജി എസ്., കെ. രാജേഷ്, വിനയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.