തിരുവല്ല: ഓട്ടോറിക്ഷാ തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴഞ്ചേരി ചീങ്കമുക്ക് ലക്ഷംവീട് കോളനിയിൽ ശങ്കരൻ രാമുവിന്റെ മകൻ പി.ആർ.ബിജു (39) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കറ്റോട് നിക്കോൾസൻ സ്‌കൂളിന് എതിർവശത്തെ വീട്ടുവളപ്പിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഭാര്യ സന്ധ്യയുടെ മനയ്ക്കച്ചിറ എരുത്തിപ്പാട്ടിൽ വീട്ടിലെത്തിയശേഷം പോയതാണ്. രാത്രി എത്താതിരുന്നതിനെതുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. മൃതദേഹത്തിൽ മുറിവോ പാടുകളോ ഒന്നും കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. മൊബൈൽഫോണും സമീപത്ത് ഉണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി. കോഴഞ്ചേരിയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്ക്കാരം പിന്നീട്.