ചെങ്ങന്നൂർ: മനുഷ്യനിർമ്മിത പ്രളയത്തിലെ ദുരിതബാധിതർക്കു പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, മാന്നാർ അബ്ദുൾ ലത്തീഫ്, ഡി.വിജയകുമാർ, എബി കുര്യാക്കോസ്, കറ്റാനം ഷാജി, കെ. തങ്ങൾകുഞ്ഞ്, ജോജി ചെറിയാൻ, അഡ്വ.കെ വേണുഗോപാൽ, റോബിൻ പരുമല , എൻ രവി, സോജി മെഴുവേലി, ഹരിപാണ്ടനാട്, സണ്ണി കോവിലകം, എ.ആർ.വരദരാജൻ നായർ, തോമസ് ചാക്കോ, രാധേഷ് കണ്ണന്നൂർ, ശിവൻകുട്ടി ഐലാരത്തിൽ, സണ്ണി പുഞ്ചമണ്ണിൽ, ജയിസൺ ചാക്കോ, ജോജി പിൺട്രംകോട്ട്, ഫിലോമിന, ഹാൻ സി മാത്യു ,ആനന്ദവല്ലിയമ്മ,നോജ് സി.ശേഖർ, പ്രദീപ് എന്നിവർ പ്രസംഗിച്ചു.