thalayolaparmnb
കൗമുദി.ടി.വി നിർമ്മിക്കുന്ന മഹാഗുരു പരമ്പരയുടെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോയെ തലയോലപ്പറമ്പ് യൂണിയൻ അടിയം ശാഖയുടെ നേതൃത്വത്തിൽ ശാഖാ പ്രസിഡൻറ് സുരേഷ് തുണ്ടത്തിൽ സ്വീകരിക്കുന്നു.സെക്രട്ടറി പി.ജയൻ പാറയിൽ,വനിതാസംഘം പ്രസിഡാന്റ് ഉഷ തങ്കൻ,സെക്രട്ടറി പ്രമീള പ്രസാദ് തുടങ്ങിയവർ സമീപം

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ ജീവിതകഥയെ ആസ്പദമാക്കി കൗമുദി ടി.വി. നിർമ്മിക്കുന്ന മഹാഗുരു മെഗാപരമ്പരയുടെ അരമണിക്കൂർ ദൈർഘ്യമുള്ള ട്രെയിലർ ഷോയ്ക്ക് തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ ഉജ്ജ്വല സ്വീകരണം നൽകി. മഹാഗുരു മെഗാപരമ്പരയുടെ പ്രചരണാർത്ഥം പാറശാല മുതൽ കാസർകോടു വരെ നടത്തുന്ന റോഡ് ഷോ ആലപ്പുഴയിലെ പര്യടനം പൂർത്തിയാക്കിയാണ് തിരുവല്ലയിലെത്തിയത്.

തിരുവല്ല യൂണിയൻ ഓഫിസ് അങ്കണത്തിൽ യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ സ്വീകരണം നൽകി.യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, കൺവീനർ രാജേഷ് ശശിധരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മുത്തൂർ , കുന്നന്താനം , തൈമറവുകര പടിഞ്ഞാറ്റോതറ എന്നിവടങ്ങളിൽ പ്രദർശനം നടന്നു.