rotary

അടൂർ : റോട്ടറി ക്ളബ്ബിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി ശിൽപ്പശാലയും പരിശീലന പരിപാടിയും സംഘിപ്പിച്ചു. അടൂർ റോട്ടറി ഹാളിൽ നടന്ന ചടങ്ങ് ചിറ്റയം ഗോപകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. ക്ളബ്ബ് പ്രസിഡന്റ് രാജൻ അനശ്വര അദ്ധ്യക്ഷതവഹിച്ചു. റോട്ടറി ഇന്റർനാഷണൽ അസി. ഗവർണ്ണർ പി. രാജേന്ദ്രകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ജേക്കബ്, ജോസ് ഡേവിഡ്, ഷംലബീഗം, എച്ച്. താഹിറബീവി, എൻ. സുജ എന്നിവർ ഭിന്നശേഷിക്കാരായ വ്യക്തികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയങ്ങളിൽ ക്ളാസെടുത്തു.