bmspathayathra

പന്തളം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്തിട്ടും പിണറായിയോടുള്ള ഭയം കാരണം ഇടതു തൊഴിലാളി സംഘടനകൾ അനങ്ങുന്നില്ലെന്ന് എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി.എസ്. സരേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് പന്തളം നഗരസഭാ സമിതി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭാ സമിതി പ്രസിഡന്റ് അനു പ്ലാംവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോ. സെക്രട്ടറി പി.ജി. ഹരികുമാർ, അംഗനവാടി സംഘ് സംസ്ഥാന ഡെപ്യൂട്ടി. ജന. സെക്രട്ടറി സതി മനോഹർ, ഹരി കുട്ടൻപിള്ള എന്നിവർ സംസാരിച്ചു.
പദയാത്ര വിവിധ കേന്ദ്രങ്ങളിലെത്തിയപ്പോൾ ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറിമാരായ കെ.സി. മണിക്കുട്ടൻ, ഓമല്ലൂർ അനിൽ, പന്തളം മേഖലാ ജന. സെക്രട്ടറി എം.ബി. ബിജുകുമാർ, പന്തളം നഗരസഭാംഗം കെ.വി. പ്രഭ, ബിഎംഎസ് ആശാ സംഘ് സംസ്ഥാന ഡെപ്യൂട്ടി. ജന. സെക്രട്ടറി ബിന്ദുവിനോദ്, ബാബുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.രാവിലെ 10 നു കുരമ്പാല ജംക്ഷനിൽ നിന്നാരംഭിച്ച പദയാത്ര വൈകിട്ടു നാലരയോടെ പന്തളം നവരാത്രി മണ്ഡപത്തിൽ സമാപിച്ചു.