senion-citizens-helpdek

ചിറ്റാർ: കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ സീനിയർ സിറ്റിസൺ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. എം.എസ്.പ്രസാദ് സ്മാരക മന്ദിരത്തിലാണ് ഹെൽപ്പ് ഡെസ്‌ക് ഓഫീസ് പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ മുതൽ വൈകന്നേരം വരെ ഓഫീസ് പ്രവർത്തിക്കും .
ചിറ്റാർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യക്ഷേമ പെൻഷൻകാരുടെ സംഗമത്തിൽ കെ.എസ്.കെ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം കെ.പി.ഉദയഭാനു ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.ടി.കെ.സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി.അംഗം എം.എസ്.രാജേന്ദ്രൻ, പി.ആർ. തങ്കപ്പൻ, പി.ബി.ബിജു, രവികല എബി, ഓമന ശ്രീധരൻ ,കെ.ഡി.സദാനന്ദൻ ,മിനി അശോകൻ, റോയി മീൻകുഴി എന്നിവർ സംസാ​രിച്ചു.