തിരുവല്ല: എസ്.എൻ.ഡി.പി യോഗം പെരിങ്ങര 594 ശാഖയുടെ സരസ്വതീ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ചു ഭക്തജനങ്ങൾ സായൂജ്യരായി. തിരുവല്ല എസ്.എൻ.ഡി.പി. യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിൽ പൊങ്കാല ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രി പണ്ടാര അടപ്പിൽ അഗ്നി പകർന്നു. തുടർന്ന് നിവേദ്യം നേദിച്ചു. ശാഖാ പ്രസിഡന്റ് ഡി. സുദിഷ്, വൈസ് പ്രസിഡന്റ് ശശികുമാർ , സെക്രട്ടറി വി.എസ് സുബി, കളങ്ങര അനീഷ് ശാന്തി എന്നിവർ നേതൃത്വം നൽകി.