mathew


ചിറ്റാർ: കക്കാട്ടാറിൽ കുളിക്കടവിൽഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു .സീതത്തോട് സീതകുഴിയിൽ മാങ്കാലായിൽ അനുവിന്റെ മകൻ മാത്യു ( 24 ) ആണ് മരിച്ചത് .ഇന്നലെ രാവിലെ 8 ന് കക്കാട്ടാറ്റിൽ സീതത്തോട് മാർക്കറ്റിനു സമീപം പവ്വർ ഹൗസ് പടിക്കലെ കുളിക്കടവിൽ ആണ് അപകടം .വിവരമറിഞ്ഞ് സീതത്തോട് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കണ്ടെടുത്തു . മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി .സംസ്‌കാരം പിന്നീട് .