p-j-kurian

മല്ലപ്പള്ളി: വിദ്യാഭ്യാസത്തിൽ നിന്ന് വിദ്യ ഒഴിവാക്കി കേവലം അഭ്യാസം മാത്രമായി ചുരുങ്ങരുതെന്ന് രാജ്യസഭാ മുൻ ഉപാദ്ധ്യാക്ഷൻ പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. നിർമ്മൽ ജ്യോതി പബ്ലിക്ക് സ്കൂൾ ആൻഡ് ജൂണിയർ കോളജ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൃക്തികളുടെ മൂല്യം നിർണയിക്കുന്നതും പരുവപ്പെടുത്തുന്നതും വിദ്യാഭ്യാസത്തിലൂടെ ആണെന്നും കലാലയങ്ങൾ സർവതോന്മുഖമായ വൃക്തിത്വവികസനത്തിന്റെ കേന്ദ്രങ്ങൾ ആകണമെന്നിരിക്കെ പലയിടത്തും മറിച്ചാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഗോപാൽ കെ നായർ അദ്ധ്യക്ഷനായിരുന്നു. കൺസ്യൂമർ കോടതി ജില്ലാ ജഡ്ജി സതീഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോശാമ്മ തോമസ്, അഡ്വ. പ്രകാശ് കുമാർ ചരളേൽ, ‌പ്രൊഫ. ടോണി മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രോഹിണി ജോസ്, പ്രകാശ്കുമാർ വടക്കേമുറി തുടങ്ങിയവർ സംസാരിച്ചു.