അടൂർ: പഴകുളം പടിഞ്ഞാറ് ഭവദാസൻമുക്കിന് സമീപം പന്തളം പാതയിൽ കനാൽ പാലത്തിനടുത്ത് പെട്ടിഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണംകോട് പുളിവിളയിൽ വീട്ടിൽ അനസ് (42) ആണ് മരിച്ചത്. ഞാറാഴ്ച്ച രാത്രി 9.30 ന് ആയിരുന്നു അപകടം. പഴകുളത്തുള്ള ഭാര്യാ സഹോദരന്റെ വീട്ടിൽ ഭാര്യയും മകനുമൊത്ത് പോയി അടൂരിലേക്ക് മടങ്ങിവരവെയാണ് അപകടം. വാഹനത്തിൽ ഉണ്ടായിരുന്ന ഭാര്യയും മകനും അത്ഭുതകരമായി രക്ഷപെട്ടു. അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലിേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. ഭാര്യ : സുലൈഖ.മകൻ :അക്കു. കബറടക്കം നടത്തി.