road-retaining-wall
ഇടിഞ്ഞു തകർന്നു കിടക്കുന്ന റോഡിന്റെ സംരക്ഷണഭിത്തി

നാരങ്ങാനം: സംരക്ഷണഭിത്തി തകർന്ന് ടാറിംഗിനോട് ചേർന്ന് മണ്ണ് ഒലിച്ച് പോയിട്ടും നടപടിയില്ലെന്ന് പരാതി. ആലുങ്കൽ ​ നെല്ലിക്കാലാ റോഡിൽ ആലുങ്കൽ ജംഗ്ഷന് സമീപം പാടത്തോട് ചേർന്ന് 50 മീറ്ററോളം നീളത്തിലാണ് സംരക്ഷണഭിത്തി തകർന്ന് അപകടനിലയിലായിരിക്കുന്നത്.ഇവിടെ ചില ഭാഗത്ത് നാല് മീറ്ററോളം വീതിയിൽ മണ്ണ് ഒലിച്ച് പോയിട്ടുണ്ട്. കഷ്ടിച്ച് അഞ്ച് മീറ്ററാണ് ഇപ്പോൾ ഇവിടെ വീതി. ബസ് സർവീസ് ഉൾപ്പെടെയുള്ള ഈ റോഡിന്റെ വെളളപ്പാറ, മഹാണിമല, ഭാഗങ്ങളിലും സംരക്ഷണഭിത്തി ഇല്ലാതെ അപകടാവസ്ഥയിലായിട്ടുണ്ട്. ഈ ഭാഗങ്ങളിൽ നാട്ടുകാർ ടിപ്പറുകളിൽ മണ്ണിറക്കി മൂടിയിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തിന് അതെല്ലാം ഒലിച്ചുപോയി. ഈ റോഡിന് ഓടയും എവിടെയുമില്ല.കോഴഞ്ചേരി​മണ്ണാറക്കുളത്തി റോഡിനേയും, കുമ്പഴ ​തിരുവല്ല റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മഹാണിമല​ വെട്ടിപ്പുറം, നിരന്ന കാലാപ്പടി ​ആടിയാനി റോഡുകൾ ആരംഭിക്കുന്നത് ഈ റോഡിൽ നിന്നുമാണ്.കൂടാതെ പതിനഞ്ചോളം ചെറിയ റോഡുകളും ഈ റോഡുമായി ബന്ധപ്പെട്ടുകിടക്കുന്നു. നെല്ലിക്കാലാ​ ആലുങ്കൽ റോഡിന്റെ അപകട അവസ്ഥയിലുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടി ടാറിംഗ് നടത്തി വൃത്തിയാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്.

കോഴഞ്ചേരി​-മണ്ണാറക്കുളത്തി റോഡിനേയും, കുമ്പഴ ​തിരുവല്ല റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ്

റോഡിന്റെ 50 മീറ്റർ തകർന്നു

4 മീറ്റർ വീതിയിൽ മണ്ണൊലിച്ചു