yogi

പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യാേഗി ആദിത്യനാഥ് അടുത്തമാസം പത്തനംതിട്ടയിലും പാലക്കാട്ടുമെത്തും. ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്ത് തലം മുതലുളള പ്രവർത്തകരുടെ സമ്മേളനത്തിൽ യോഗി ആദിത്യനാഥ് പ്രസംഗിക്കും. ഫെബ്രുവരി 12ന് പത്തനംതിട്ടയിലാണ് ആദ്യ സന്ദർശനം. രണ്ടു യോഗങ്ങളിലാണ് ആദിത്യനാഥ് പങ്കെടുക്കുന്നത്. രാവിലെ അഞ്ചു ബൂത്തുകൾ ചേർന്നുളള 'ശക്തികേന്ദ്ര' ഭാരവാഹികളുടെ യോഗത്തിൽ അദ്ദേഹം സംസാരിക്കും. വൈകിട്ട് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും.

13ന് പാലക്കാട് മണ്ഡലത്തിലെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുക്കും.