bank

അടൂർ : ഫെഡറൽ ബാങ്ക് എംപ്ളോയീസ് യൂണിയൻ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ചേർന്ന കോട്ടയം സോണിന്റെ നേതൃത്വത്തിലുള്ള സമരപ്രചാരണ വാഹന ജാഥയയ്ക്ക് അടൂരിൽ നിന്നും തുടക്കമായി. സാധാരണ ഇടപാടുകാരെ ബാങ്കിൽ നിന്നും പുറന്തള്ളാനുള്ള നീക്കം ഉപേക്ഷിക്കുക, ഉയർന്നതും അനാവശ്യവുമായ സർവ്വീസ് ചാർജ്ജുകൾ പിൻവലിക്കുക, ബാങ്കിലെ ഉന്നതരുടെ അമിതമായ ആനുകൂല്യങ്ങൾ വെട്ടിക്കുകയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് 10 ദിവസം നീണ്ടുനിൽക്കുന്ന സമരപ്രചാരണ ജാഥ . ഫെബ്രുവരി 8ന് കോട്ടയം സോണൽ ഒാഫീസിന് മുന്നിൽ സമാപിക്കും. സി. പി. ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ ജാഥാക്യാപ്റ്റൻ എ. സി. ജോസഫിന് പതാകകൈമാറി ഉദ്ഘാടനം ചെയ്തു. ആൾ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ജില്ലാ ചെയർമാൻ ജോണി മത്തായി അദ്ധ്യക്ഷതവഹിച്ചു. എസ്. എം. നജീബ്, പി. വി. പ്രസാദ്, തോട്ടുവ മുരളി, സി. ടി. കോശി, മണ്ണടി പരമേശ്വരൻ, പി. രാജ്മോഹൻ കുമാർ, വൈസ് ക്യാപ്ടൻമാരായ എൻ. പി. ജോസഫ്, ജോൺ മത്തായി, അംഗങ്ങളായ നവീൻ തോട്ടാൻ, ജിഫി ജിമ്മി, എൻ. ജെ. അനിൽ, വിജയ് വി. ജോർജ്ജ്, നഹാസ് പി. സലീം, സുജിത് രാജു, എസ്. ശരത്, ജോസ് ജോർജ്ജ്, കെ. ജെ. തോമസ് എന്നിവർ പ്രസംഗിച്ചു.