t
തപസ്യ കലാസാഹിത്യ വേദി ജില്ലാ വാർഷിക സമ്മേളനം മേഖലാ അദ്ധ്യക്ഷൻ ഡോ.ബി.ജി ഗോകുലൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സാംസ്കാരിക ആരാധനാ വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കാൻ കോടതികൾക്ക് കഴിയുന്ന തരത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയാറാകാണമെന്ന് ശബരിമല അചാരലംഘനശ്രമത്തെ അപലപിച്ച് തപസ്യ കലാസാഹിത്യ വേദി ജില്ലാ വാർഷിക സമ്മേളനം സമ്മേളനം ആവശ്യപ്പെട്ടു. തപസ്യ മേഖലാ അദ്ധ്യക്ഷൻ ഡോ.ബി.ജി ഗോകുലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സംഘടനാ സെക്രട്ടറി ഗിജിൻലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭാരതിയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷൻ എം.എ കബീർ, സ്ഥാപകാംഗം എം.എ കൃഷ്ണന്റെ ജീവിതരേഖ അവതരിപ്പിച്ചു. മേഖലാ സംഘടനാ സെക്രട്ടറി ശിവകുമാർ അമൃതകല, സെക്രട്ടറി ശ്രീകുമാർ, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ, സംഘടനാ സെക്രട്ടറി സന്തോഷ് സദാശിവമഠം എന്നിവർ പ്രസംഗിച്ചു. സമിതി ഭാരവാഹികൾ:.അനു.വി.സുദേവ് (അദ്ധ്യക്ഷൻ) ഡോ.പി.എൻ രാജേഷ്കുമാർ (കാര്യാധ്യക്ഷൻ), കലഞ്ഞൂർ ജയകൃഷണൻ(സെക്രട്ടറി), ഗിജിൻലാൽ സംഘടനാ സെക്രട്ടറി).