n
കേരള എൻ.ജി.ഒ യൂണിയൻ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എസ് സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എസ് സുരേഷ്‌കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്. നസീം അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉല്ലാസ് ആർ.നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ ടി.വിജയകുമാർ, കെ.ടി.സോമൻ, എ.കെ.വത്സമ്മ, കെ.ജി.ദേവരാജൻ, ഒ.അജിത, സുനിൽ സെബാസ്റ്റ്യൻ, ഫാത്തിമ ഉബൈദുള്ള, കെ.എൻ.വാസന്തി, കെ.ഒ. ഓമന, കെ.വി.ശരവണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം.ഷാനവാസ് (പ്രസിഡന്റ്), ബി.കല, ടൈറ്റസ് രാജൻ (വൈസ് പ്രസിഡന്റുമാർ), പി.ജി.ശ്രീരാജ് (സെക്രട്ടറി), വിഷ്ണു പി.സുരേഷ്, ബിജു.ഡി (ജോ.സെക്രട്ടറിമാർ), ഉല്ലാസ് ആർ.നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.