ഇലന്തൂർ: കാണാതായ ഇലന്തൂർ പരിയാരം വരട്ടുചിറ കാലായിൽ അശോകനെ (61) നാഗർകോവിലിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അശോകനെ കാണാതായെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 23ന് ബന്ധുക്കൾ ആറൻമുള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സുഹൃത്തും അയൽവാസിയുമായ ബാബു എന്നയാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും കാണാൻ പോവുകയാണെന്നും പറഞ്ഞാണ് അശോകൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ചൊവ്വാഴ്ച രാത്രി നാഗർ കോവിലിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിലാണ് അശോകന്റെ മൃതദേഹം കണ്ടത്. മൃതദേഹം ഇന്നലെ ഇലന്തൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.